പിഎസ്എസ്പി ലഹരി വിരുദ്ധ ശില്‍പ്പശാലയും ലഹരിവിമുക്ത കർമ്മസേനാ രൂപീകരണവും
1429585
Sunday, June 16, 2024 3:43 AM IST
പാലക്കാട്: ഭാരത കത്തോലിക്കാ സഭയുടെ ഒൗദ്യോഗിക സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറം ,കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ 32 രൂപതകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് കേരളത്തിലൊട്ടാകെ സജീവം എന്ന പേരിൽ നടന്നുവരുന്ന ലഹരി വിരുദ്ധ ക്യാന്പയിന്റെ ഭാഗമായി പാലക്കാട് രൂപതയുടെ ഉദ്യോഗിക സേവന വിഭാഗമായ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ശില്‍പ്പശാലയും ലഹരി വിമുക്ത കർമ്മ സേനാ രൂപീകരണം നടത്തി. പാലക്കാട് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന ശിൽപ്പശാലയുടെയും കർമ്മ സേനാ രൂപീകരണത്തിന്റെയും ഉദ്ഘാടനം പാലക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ നിർവഹിച്ചു.
പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ജസ്റ്റിൻ കോലംകണ്ണി അധ്യക്ഷത വഹിച്ച ശിൽപ്പശാലയിൽ പിഎസ്എസ്പി പ്രോജക്ട് ഓഫീസർ പി.ബോബി ്സ്വാഗതം ആശംസിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ഇന്ത്യയുടെ സ്റ്റേറ്റ് ഓഫീസർ. അബീഷ് ആൻറണി വിഷയാവതരണം നടത്തി.
ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ ഫോഴ്സ് എസ്ഐ റഹീം മുത്തു, എക്സൈസ് അസിസ്റ്റന്റ്് ഇൻസ്പെക്ടർ എം.എൻ.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
സജീവം പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസർ സജോ ജോയ് പദ്ധതി വിഭാവനം ചെയ്തു. വിവിധ സംഘടനകളുടെ ഭാരവാഹികൾ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ലഹരിവിരുദ്ധ പരിപാടിക്ക് പിഎസ്എസ്പി സജീവം പദ്ധതി കോ-ഓർഡിനേറ്റർ ബാബു പോൾ നന്ദി പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞയോടെ ശില്പശാല സമാപിച്ചു.
പിഎസ്എസ്പി അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോണ്സണ് വലിയപാടത്ത്, പിഎസ്എസ്പി സ്റ്റാഫ് അംഗങ്ങൾ എന്നിവർ ശിൽപ്പശാലയ്ക്ക് നേത്രുത്വം നൽകി