തമിഴ്നാട് കാർഷിക സർവകലാശാലയിൽ രക്തദാന ക്യാമ്പും ബോധവത്കരണവും
1429579
Sunday, June 16, 2024 3:43 AM IST
കോയമ്പത്തൂർ: തമിഴ്നാട് കാർഷിക സർവകലാശാലയിൽ സിംഗനല്ലൂർ സർക്കാർ മെഡിക്കൽ കോളജ്, ഇഎസ്ഐ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചു.തമിഴ്നാട് കാർഷിക സർവകലാശാല വൈസ് ചാൻസലർ സീതാലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഇഎസ്ഐ ആശുപത്രി പ്രിൻസിപ്പൽ രവീന്ദ്രൻ അധ്യക്ഷനായി. സർവകലാശാലാ വിദ്യാർഥികൾ, ദാതാക്കളും അധ്യാപക അനധ്യാപക ജീവനക്കാരും ഡ്രൈവർമാരും തൊഴിലാളികളും ഉൾപ്പെടെ 104 പേർ രക്തം ദാനം ചെയ്തു.
സർവകലാശാലയിലെ വിദ്യാർഥി ക്ഷേമ വിഭാഗം പ്രിൻസിപ്പൽ ഡോ.മരകതം ബോധവത്കരണ റാലി ഉദ്ഘാടനം ചെയ്തു. ഓഫീസർമാരും കൺട്രി വെൽഫെയർ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരും പങ്കെടുത്തു.