ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1429344
Saturday, June 15, 2024 12:20 AM IST
വണ്ടിത്താവളം: ലഹരിമുക്ത സംഘടനയായ കൂടാരം ചാരിറ്റബിൾ ട്രസ്റ്റും എക്സൈസ് വകുപ്പും സംയുക്തമായി നന്ദിയോട് ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്്കരണ ക്ലാസ് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. കൂടാരം ട്രസ്റ്റ് പ്രസിഡന്റ് കെ.എ. വിജയകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ രമേഷ് സ്വാഗതം പറഞ്ഞു. ചിറ്റൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശിവകുമാർ ക്ലാസെടുത്തു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ സി. മധു, പഞ്ചായത്തംഗങ്ങളായ കെ. കണ്ടമുത്തൻ, സുഷമ മോഹൻദാസ്, പിടിഎ പ്രസിഡന്റ് ആർ. രതീഷ്, എസ്. രാജേഷ് പ്രസംഗിച്ചു.