ജോ​ലി​ക്കി​ടെ ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു
Friday, June 14, 2024 10:15 PM IST
കൊ​ല്ല​ങ്കോ​ട്: വൈ​ദ്യു​തി പോ​സ്റ്റി​ൽ അ​റ്റ​കു​റ്റപ​ണി ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ല്ല​ങ്കോ​ട് വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സ് ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. എ​ല​വ​ഞ്ചേ​രി കു​ന്നി​ൽ വീ​ട്ടി​ൽ ച​ന്ദ്രന്‍റെ മ​ക​ൻ ര​ഞ്ജി​ത്ത് (34) ആ​ണ് മ​രിച്ച​ത്.

ഇ​ന്ന​ലെ ഉച്ചയ്ക്ക് 12 ന് ​പൊ​ന്നു​കെ​ട്ടാം പാ​റ​യി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം. വൈ​ദ്യു​തി വ​കു​പ്പ് മേ​ധാ​വി​ക​ൾ ഇ​ന്ന​ലെ അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കു​മെ​ന്ന് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് കാ​ല​ത്ത് കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു മോ​ർ​ട്ടം ന​ട​ത്തും. അ​മ്മ: രാ​ധ. ഭാര്യ: ദൃ​ശ്യ. മ​ക്ക​ൾ:​ധാ​ര, ല​ക്ഷ​ദ്.