മാലിന്യശേഖരണ ലക്ഷ്യം പൂർത്തികരിച്ച് ചിറ്റൂർ- തത്തമംഗലം നഗരസഭ
1430060
Wednesday, June 19, 2024 1:51 AM IST
തത്തമംഗലം: ചിറ്റൂർ- തത്തമംഗലം നഗരസഭ ഹരിതകർമസേന അജൈവ മാലിന്യങ്ങൾ വാതിൽപ്പടി ശേഖരണത്തിൽ നൂറുശതമാനം കൈവരിച്ചതിന്റെ പ്രഖ്യാപനം തത്തമംഗലം രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര നിർവഹിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഓമന കണ്ണൻകുട്ടി സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി എ. നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ എം. ശിവകുമാർ ഹരിതകർമസേനയെ ആദരിച്ചു.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലഗംഗാധരൻ, എൽഎസ് ജിഡി ജില്ലാ ജോയിന്റ് ഡയറക്ടർ ഉഷ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. വരുൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് സലിം, റാഫി, സുമതി, ക്ലീൻ കേരള ജില്ല പ്രതിനിധി ശ്രീജിത്ത്, ക്ലീൻസിറ്റി മാനേജർമുഹമ്മദ് സിഡിഎസ് ചെയർപേഴ്സൺ ജ്യോതി എന്നിവർ പ്രസംഗിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഓമനകണ്ണൻ കുട്ടി സ്വാഗതവും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ നന്ദിയും പറഞ്ഞു.
തുടർന്ന് ഹരിതകർമസേനാംഗങ്ങൾക്ക് പരിശീലനവും വിവിധ കലാപരിപാടികളും നടന്നു.