കോ​യ​മ്പ​ത്തൂ​രി​ൽ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ല​ടി
Thursday, June 20, 2024 12:23 AM IST
കോ​യ​മ്പ​ത്തൂ​ർ: സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​ക്കാ​ർ ബ​സു​ക​ളും ത​മ്മി​ൽ സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രും ത​മ്മി​ല​ടി​ച്ചു.

ഇ​ന്ന​ലെ കി​ണ​ത്തു​ക്ക​ട​വ്-​ഗാന്ധി​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ​ർ​ക്കാ​ർ ബ​സും മ​റ്റൊ​രു സ്വ​കാ​ര്യ ബ​സും സ​മ​യ​ത്തെ ചൊ​ല്ലി​യാ​ണ് ത​ർ​ക്കി​ച്ച​ത്.

ര​ണ്ട് ബ​സു​ക​ളി​ലെ​യും ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും ബ​സ് പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ലെ​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.