പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​നപ​ക്ഷാ​ച​ര​ണ​വും
Thursday, June 20, 2024 12:23 AM IST
പാ​ല​ക്കാ​ട് : പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യും താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി കെ​വി​എം​യു​പി സ്കൂ​ൾ പൊ​ൽ​പ്പു​ള്ളി​യി​ൽ വ​ച്ച് പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​നപ​ക്ഷാ​ച​ര​ണ​വും ന​ട​ത്തി.

പി​എ​സ്എ​സ്പി അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണ്‍​സ​ണ്‍ വ​ലി​യ പാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മെം​ബ​ർ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ജെ​സി വാ​ഴ​യി​ൽ സ്വാ​ഗ​ത​വും സി​സ്റ്റ​ർ സോ​ഫി​യ ജോ​സ​ഫ് ന​ന്ദി​യും അ​ർ​പ്പി​ച്ചു.

സ്കൂ​ളി​ലെ മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പി​ക മി​നി തോ​മ​സ്, ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല വാ​യ​ന​ശാ​ല​യു​ടെ ലൈ​ബ്രേ​റി​യ​ൻ ജോ​യ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. അ​ധ്യാ​പി​ക​മാ​രാ​യ സി​സ്റ്റ​ർ ആ​നി മ​രി​യ, ആ​ൽ​ജി ടി.​ജോ​സ​ഫ്, എ​ൻ.​സ്നൂ​പാ, ജി​ജി ബാ​ബു നേ​തൃ​ത്വം ന​ൽ​കി.