യാത്രക്കാർക്ക് അപകട ഭീഷണിയായി പാതയോരത്തെ പാഴ്മരങ്ങൾ
1429132
Friday, June 14, 2024 1:26 AM IST
ഷൊർണൂർ: പാതയോരങ്ങളിലെ പാഴ്മരങ്ങങ്ങൾ വാഹന-കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയാവുന്നു.
ഒറ്റപ്പാലം-പാലക്കാട് പ്രധാന പാതയിൽ വരുന്ന വിവിധ മേഖലകളിലാണ് പാതയോരങ്ങൾക്കരികിൽ അപകട ഭീഷണി ഉയർത്തുന്ന പാഴ്മരങ്ങൾ യാത്രക്കാരുടെ ഉറക്കം കെടുത്തുന്നത്.
ഉപയോഗ ശൂന്യമായ പാഴ്മരങ്ങൾ റോഡരികിൽ ഉണക്കമരങ്ങളായാണ് വീടുകൾക്ക് കൂടി ഭീഷണിയാവുന്നത്.
ഭൂരിഭാഗം മരങ്ങളുടെയും അടിഭാഗം ദ്രവിക്കുകയും മുകൾ ഭാഗത്തെ ശിഖരങ്ങൾ ദ്രവിച്ചിരിക്കുകയാണ്.
പാതയോരത്തെ മരങ്ങൾ മുറിക്കണമെന്ന ആവശ്യം ശക്തമാണ്. മഴക്കാലത്ത് ഇവ പൊട്ടിവീഴാനും കടപുഴകാനുമുള സാധ്യത വളരെ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്വന്തം ചിലവിൽ കൊമ്പ് മുറിച്ചെടുക്കുന്നതിൽ കുഴപ്പമില്ലെന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും വൈദ്യുതി കമ്പികൾ നീക്കി മരക്കൊമ്പ് വെട്ടിമാറ്റൽ എളുപ്പമല്ല. മഴ പെയ്താലും ചെറിയ കാറ്റടിച്ചാലും മറിഞ്ഞ് വീഴാൻ ഏറെ സാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങൾ താഴെ പോകുന്ന വൈദ്യുതി ലൈനിലേക്ക് തട്ടിയാൽ ഉണ്ടാവുന്ന അപകടങ്ങൾ ഓർത്തും പരിസരവാസികൾ ഭീതിയിലാണ്.