ക​ണ്ണ​മ്പ്ര​യി​ൽ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം
Thursday, June 13, 2024 1:14 AM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണ​മ്പ്ര​യി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യു​ണ്ടാ​യ കാ​റ്റി​ൽ നി​ര​വ​ധി വീ​ടു​ക​ളും വൈ​ദ്യു​തി തൂ​ണു​ക​ളും മ​രം​വീ​ണ് ത​ക​ർ​ന്നു.​

ക​ണ്ണ​മ്പ്ര മേ​ലേ​ചൂ​ർ​കു​ന്ന്, ക​ല്ലേ​രി,ചൂ​ർ​ക്കു​ന്ന്, ആ​റി​ങ്ക​ൽ​പ്പാ​ടം, മാ​ങ്ങോ​ട്, കു​ന്നം​പു​ള്ളി, കു​ണ്ട​ൻ​ചി​റ, കൈ​വ​ളാം​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ച​ത്.

മേ​ലേ​ചൂ​ർ​കു​ന്ന് സ​ന്തോ​ഷ്കു​മാ​ർ, ആ​റു​മു​ഖ​ൻ, മ​നോ​ജ്, ബി​ന്ദു​ബേ​ബി, പ്ര​സ​ന്ന, സു​രേ​ഷ്, കു​ണ്ട​ൻ​ചി​റ അ​മ്മു, ക​ല്ലേ​രി ച​ന്ദ്രി​ക എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് മ​രം വീ​ണ് ഭാ​ഗിക​മാ​യി ത​ക​ർ​ന്ന​ത്. ചൂ​ർ​കു​ന്ന് സ​ബ് സെ​ന്‍റ​റി​നു മു​ക​ളി​ലും മ​രം വീ​ണു.
വൈ​ദ്യു​തി ലൈ​നി​ൽ മ​രം വീ​ണ് വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി.