നെ​ല്ലി​യാ​മ്പ​തി​യി​ൽ പാ​നീ​യചി​കി​ത്സാ വാ​രാ​ച​ര​ണം സംഘടിപ്പിച്ചു
Thursday, June 13, 2024 1:14 AM IST
നെ​ല്ലി​യാ​മ്പ​തി: വ​യ​റി​ള​ക്കം രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ 15 വ​രെ പാ​നീ​യ ചി​കി​ത്സാ വാ​രാ​ച​ര​ണ​മാ​യി ആ​ച​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​മ്പ​തി ഗ്രാ​മ പ​ഞ്ചാ​യ​ത്തും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി കൈ​കാ​ട്ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

പ​രി​പാ​ടി​യി​ൽ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ജെ. ​ആ​രോ​ഗി​യം ജോ​യ്സ​ൺ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.ടി.ജി. ​ആ​ന​ന്ദ് എ​ന്നി​വ​ർ ഒ​ആ​ർ​എ​സ് ലാ​യ​നി​യു​ടെ ഉ​പ​യോ​ഗം, ക​ല​ക്കു​ന്ന രീ​തി എ​ന്നി​വ​യെ കു​റി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ഫ്സ​ൽ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ നേ​ഴ്സ് സു​ദീ​ന സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.