കൊഴിഞ്ഞാന്പാറയിൽ മാ​ലി​ന്യ​നീ​ക്കം പാതിവഴിയിൽ: പകർച്ചവ്യാധിഭീതിയിൽ പ്രദേശവാസികൾ
Tuesday, June 11, 2024 1:48 AM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: അ​ത്തി​ക്കോ​ട് - മേ​നോ​ൻ​പാ​റ പു​ഴ​പ്പാ​ലം റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം.

മ​ഴ​ചാ​റി​യ തോ​ടെ മാ​ലി​ന്യം ചീ​ഞ്ഞ് കൊ​തു​കു​ശ​ല്യം വ​ർ​ധി​ച്ചി​രിക്കു​ക​യാ​ണ്.
മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​നു സ​മീ​പ​വി​ടു​ക​ളി​ൽ വ​ർ​ധി​ച്ചി​രു​ന്ന കൊ​തു​കു​ശ​ല്യം ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ​ക്ക് പു​റ​മെ വീ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നുമു​ണ്ട്. താ​ലൂ​ക്കി​ൽ മി​ക്ക ത​ദ്ദേ​ശസ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കാ​ല​വ​ർ​ഷ​മാ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​ലി​ന്യ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ​നീ​ക്കം ക​ട​ലാ​സി​ലൊ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി​ക​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ പ​നി മ​റ്റും മ​ഴ​ക്കാ​ല രോ​ഗ ചി​കി​ത്സ​ക്കാ​യി കൂ​ടു​ത​ൽ പേ​ർ എ​ത്തു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത രോ​ഗം കൂ​ടി​വ​രു​ന്ന​തി​നാ​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ലാ മേ​ധാ​വി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​മു​ണ്ട്.

രാ​ത്രിയിൽ പ​ന്നി മ​റ്റും വി​ഷ​പ്പാ​മ്പു​ക​ളും മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന​തും ഭീ​തി​ജ​ന​ക​മാ​വു​ന്നു​ണ്ട്. മു​ൻ​പ് വ​യ​ലു​ക​ളി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ സ​ർ​വനാ​ശം വ​രു​ത്തി​യ പ​ന്നി​ക​ൾ ഇ​പ്പോ​ൾ പ്ര​ധാ​ന പാ​ത​ക​ളി​ലെ​ത്തി​യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി ക്കു​ക​യാ​ണ്.

താ​ലു​ക്കി​ൽ പ​ത്തി​ല​ധി​കം പേ​ർ​ പ​ന്നി​യി​ടി​ച്ച് ബൈ​ക്ക് മ​റ​ഞ്ഞ് മ​ര​ണ​പ്പെ​ട്ട സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ട്.