പോ​സ്റ്റ​ൽ ക​വ​റി​ലും സ്റ്റാ​ന്പി​ലും ഇ​നി മേ​ഴ്സി കോ​ള​ജി​ന്‍റെ ചി​ത്ര​വും
Tuesday, June 11, 2024 1:48 AM IST
പാ​ല​ക്കാ​ട്: ത​പാ​ൽ വ​കു​പ്പി​ന്‍റെ പോ​സ്റ്റ​ൽ ക​വ​റി​ലും സ്റ്റാം​പി​ലും ഇ​നി മേ​ഴ്സി കോ​ള​ജി​ന്‍റെ ചി​ത്ര​വും. കോ​ള​ജ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​ഴ്സി കോ​ള​ജി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത സ്പെ​ഷ​ൽ ക​വ​റും സ്റ്റാ​ന്പും പു​റ​ത്തി​റ​ക്കി​യ​ത്.

പാ​ല​ക്കാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ കോ​ഴി​ക്കോ​ട് പി​എം​ജി നോ​ർ​ത്ത് റീ​ജി​യ​ൻ ഡയറക്ടർ സൈ​ദ് റ​ഷീ​ദ് പ്ര​കാ​ശ​നക​ർ​മം നി​ർ​വ​ഹി​ച്ചു. പാ​ല​ക്കാ​ട് എ​സ്എ​സ്പി​ഒ നാ​ഗാ​ദി​ത്യ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​റി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഭ​വ​ജ​ൻ, മ​നോ​ജ​ൻ , ഇ​ന്ദി​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

1964 ജൂ​ലൈ ഒ​ന്നി​ന് സ്ഥാ​പി​ത​മാ​യ മേ​ഴ്‌​സി കോ​ള​ജ് മ​ല​ബാ​റി​ലെ പു​രാ​ത​ന​വും പ്ര​മു​ഖ​വു​മാ​യ കോ​ള​ജു​ക​ളി​ലൊ​ന്നാ​ണ്. സ്ത്രീവി​ദ്യാ​ഭ്യാ​സ​ത്തി​നു പ്ര​ഥ​മപ​രി​ഗ​ണ​ന ന​ൽ​കു​ന്ന സി​എം​സി സി​സ്റ്റേഴ്‌​സാ​ണു കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ കോ​ള​ജ് ആ​രം​ഭി​ച്ച​ത്. 1968ൽ ​കാ​ലി​ക്കട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലാ​യി. വ​നി​ത​ക​ൾ​ക്കു മാ​ത്ര​മാ​യി ആ​രം​ഭി​ച്ച കോ​ള​ജി​ൽ നി​ല​വി​ൽ രണ്ടാ യിരത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്.

കോ​ള​ജി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ക്ടോ​ബ​റി​ൽ സ​മാ​പി​ക്കും.­