അട്ടപ്പാടിയിലെ സ്കൂളുകളിൽ പ​ഠ​നക്കി​റ്റ് വി​ത​ര​ണം
Monday, June 10, 2024 1:46 AM IST
അ​ഗ​ളി: ​എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​ൻ​ഡ്സ് ഓ​ഫ് ഹോ​പ്പ് എ​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​പ​ഠ​ന കി​റ്റു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.​ സ്കൂ​ളു​ക​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​യി​രു​ന്നു പ​രി​പാ​ടി.

മ​റ്റ​ത്തു​കാ​ട് ഗ​വ​. ട്രൈ​ബ​ൽ ഹൈ​സ്കൂ​ൾ, അ​ഗ​ളി ഗ​വ​. എ​ൽപി ​സ്കൂ​ൾ, കാ​ര​റ ഗ​വ​. യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്. നി​ർ​ധ​ന​രാ​യ നൂ​റോ​ളം കു​ട്ടി​ക​ൾ​ക്ക് കു​ട, സ്ലേ​റ്റ്, വാ​ട്ട​ർ ബോ​ട്ടി​ൽ നോ​ട്ട് ബു​ക്കു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളി​ച്ച് ബാ​ഗും, 200 ഓ​ളം കു​ട്ടി​ക​ൾ​ക്ക് മ​റ്റ് വി​വി​ധ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഏ​താ​ണ്ട് 60 ഓ​ളം അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് ഹാ​ൻ​ഡ്സ് ഓ​ഫ് ഹോ​പ്പ് കൂ​ട്ടാ​യ്മ.

മു​ൻ​വ​ർ​ഷം ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഷോ​ള​യൂ​ർ ഗ​വ​ൺ​മെ​ന്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും ഹൈ​സ്കൂ​ളി​നും മ​ട്ട​ത്തു​കാ​ട് ഗ​വ​ൺ​മെ​ന്റ് ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​നും ആ​യി പ​ത്തു ക​മ്പ്യൂ​ട്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. സൗ​ഹൃ​ദ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളാ​യ അ​നൂ​പ് മു​കേ​ഷ്,ആ​ഞ്ജ​ലി​ൻ, ബി​നു, രാ​ഹു​ൽ, സോ​ജ​ൻ അ​ർ​ജു​ൻ എ​ന്നി​വ​രെ അ​ട​ങ്ങി​യ സം​ഘ​മാ​ണ് കി​റ്റു​ക​ളു​മാ​യി എ​ത്തി​യ​ത്. അ​ത​ത് സ്കൂ​ളു​ക​ളി​ലെ ഹെ​ഡ്മാ​സ്റ്റ​റും മ​റ്റ് അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ഉ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.