അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു
Sunday, May 26, 2024 7:37 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ ജി​ല്ല​ക​ളി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​സം​ഭ​ര​ണ​വും മ​ഴ​യു​ടെ ക​ണ​ക്കും പു​റ​ത്തു​വി​ട്ടു. പ​ര​മാ​വ​ധി 160 അ​ടി ശേ​ഷി​യു​ള്ള കോ​യ​മ്പ​ത്തൂ​രി​ലെ സോ​ള​യാ​ർ ഡാ​മി​ൽ 26.08 അ​ടി ജ​ല​നി​ര​പ്പാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. 22 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​റ​മ്പി​ക്കു​ളം അ​ണ​ക്കെ​ട്ടി​ൽ 11.40 അ​ടി ജ​ല​നി​ര​പ്പ് ഉ​ണ്ട്. 72 അ​ടി​യാ​ണ് സം​ഭ​ര​ണ​ശേ​ഷി. 23 മി​ല്ലീ​മീ​റ്റ​ർ മ​ഴ പെ​യ്തു. ആ​ളി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 120 അ​ടി​യി​ൽ 75.35 അ​ടി​യാ​ണ്. തി​രു​പ്പൂ​ർ ജി​ല്ല​യി​ൽ തി​രു​മൂ​ർ​ത്തി അ​ണ​ക്കെ​ട്ടി​ൽ 60 അ​ടി ശേ​ഷി​യു​ള്ള​തി​ൽ 30.45 അ​ടി ജ​ല​നി​ര​പ്പ് ഉ​ണ്ട്. 90 അ​ടി ശേ​ഷി​യു​ള്ള അ​മ​രാ​വ​തി അ​ണ​ക്കെ​ട്ടി​ൽ 40.03 അ​ടി ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തി. വാ​ൽ​പ്പാ​റ​യി​ൽ 36 മി​ല്ലീ​മീ​റ്റ​റും, അ​പ്പ​ർ നീരാ​ർ 31 മി​ല്ലീ​മീ​റ്റ​റും, ലോ​വ​ർ നീരാ​ർ 22 മി​ല്ലീ​മീ​റ്റ​റും, ക​ട​മ്പാ​റ​യി​ൽ 14 മി​ല്ലീ​മീ​റ്റ​റും, സ​ർ​ക്കാ​ർ​പ​തി 6 മി​ല്ലീ​മീ​റ്റ​റും, വേ​ട്ട​ക്കാ​ര​ൻ​പു​ത്തൂ​രി​ൽ 8.8 മി​ല്ലീ​മീ​റ്റ​റും, മ​ണ​ക്ക​ട​വ് 9 മി​ല്ലീ​മീ​റ്റ​റും മ​ഴ രേ​ഖ​പ്പെ​ടു​ത്തി.