കൂനൂർ സിം​സ് പാ​ർ​ക്കി​ൽ ഫ്രൂ​ട്ട് ഷോ തു​ട​ങ്ങി
Saturday, May 25, 2024 1:31 AM IST
കൂനൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ കൂ​നൂ​രി​ൽ 64-ാമ​ത് ഫ​ല​മേ​ള ജി​ല്ലാ ക​ള​ക്ട​ർ എം.​ അ​രു​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് ട​ൺ പ​ഴ​ങ്ങ​ൾ കൊ​ണ്ട് വി​വി​ധ രൂ​പ​ങ്ങ​ൾ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

കൂ​നൂ​ർ ജി​ല്ല​യി​ൽ വേ​ന​ൽ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ നീ​ല​ഗി​രി ജി​ല്ല​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ​തി​ര​ക്കുണ്ട്. വേ​ന​ല​വ​ധി​യു​ടെ അ​വ​സാ​ന പ​രി​പാ​ടി​യാ​യ ഫ്രൂട്ട് ഷോ. മൂന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. അഞ്ച് ട​ൺ മു​ന്തി​രി, നാ​ര​ങ്ങ, ഈ​ന്ത​പ്പ​ഴം, ജി​ങ്കോ​ങ് മ​ങ്കി, മി​ക്കി മൗ​സ്, ദി​നോ​സ​ർ, താ​റാ​വ്, ഒ​ച്ചു​ക​ൾ തു​ട​ങ്ങി​യ മ​റ്റ് രൂ​പ​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.

ഇ​തി​ന് പു​റ​മെ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലെ സ്റ്റാളുക​ളും ഫ​ല​മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ കൃ​ഷ്ണ​ഗി​രി, ത​ഞ്ചാ​വൂ​ർ, നാ​മ​ക്ക​ൽ, ക​രൂ​ർ, മ​ധു​ര ട്രി​ച്ചി, പെ​ര​മ്പ​ലൂ​ർ, കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​ക​ളി​ൽ കൃ​ഷി ചെ​യ്യാ​വു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തും സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു.

കൂ​നൂ​ർ സിം​സ് പാ​ർ​ക്ക് മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ​ കൊ​ണ്ട് നി​റ​ഞ്ഞു. സിം​സ് പാ​ർ​ക്ക് തു​റ​ന്ന​തി​ന്‍റെ 150 ാം വാ​ർ​ഷി​കം ക​ണ​ക്കി​ലെ​ടു​ത്ത് സാ​ധാ​ര​ണ​യാ​യി 2 ദി​വ​സ​ത്തേ​ക്ക് ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​നം ഈ ​വ​ർ​ഷം 3 ദി​വ​സ​മാക്കി.