"ബിജെപി ഭരണത്തിൽ കർഷക ആത്മഹത്യകൾ വർധിക്കുന്നു'
1417859
Sunday, April 21, 2024 6:29 AM IST
ചിറ്റൂർ: കഴിഞ്ഞ പത്തു വർഷത്തെ ബിജെപി ഭരണത്തിൽ കർഷക ആത്മഹത്യകൾ വർധിച്ചതായി അഖിലേന്ത്യാ കിസാൻസഭ സെക്രട്ടറി ബിജു കൃഷ്ണൻ ആരോപിച്ചു. നല്ലേപ്പിള്ളിയിൽ ഇടതുമുന്നണി കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണിമരണങ്ങളും ശിശുമരണങ്ങളും കൂടിവരികയാണെന്നും ജനാധിപത്യ മതേതര ഘടനകളെല്ലാം അപകടാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികൾ വിജയച്ചു വരേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കാനാവാത്ത ജനക്ഷേമ, കർഷകക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്.
ഇത് തടസപെടുത്തുന്നതിൽ യുഡിഎഫ് എംപിമാർ മുന്നിട്ടു നിൽക്കുകയാണ്. ഇതിനെതിരായി വേണം ലോക്സഭാതിരഞ്ഞെടുപ്പ് വിധിയെന്നും ബിജു കൃഷ്ണൻ ആവശ്യപ്പെട്ടു. യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.ഹക്കീം അധ്യക്ഷത വഹിച്ചു. ഇടതുമുന്നണി നേതാക്കളായ കെ.ചെന്താമര, എൻ.കെ.എൻ.കെ. മണിക്കുമാർ, ഇ.എൻ. രവിന്ദ്രൻ, ഹരിപ്രകാശ്, എ.ശശിധരൻ ,സുരേഷ്, ശ്രീജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.