നൂറു ശതമാനം പോളിഗ്: ജില്ലാ കളക്ടറുടെ കത്തുമായി ഉദ്യോഗസ്ഥർ ആദിവാസി ഊരുകളിൽ
1417532
Saturday, April 20, 2024 1:32 AM IST
അഗളി: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ 100% പോളിംഗ് ഉറപ്പാക്കുന്നതിനായുള്ള ജില്ലാ കളക്ടറുടെ കത്തുമായി ഐടിഡിപി ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഊരുകളിൽ എത്തി.
അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര ഊരുകളായ കടുകുമണ്ണ, ആനവായി, തടിക്കുണ്ട്, താഴെ ആനവായി ഊരുകളിലാണ് ഉദ്യോഗസ്ഥവൃന്ദം 100% വോട്ടിംഗ് ലക്ഷ്യമിട്ട് ബോധവൽക്കരണം നടത്തിയത്.
പാലക്കാട് തെരഞ്ഞെടുപ്പ് വിഭാഗവും സ്വീപ്പും അട്ടപ്പാടി ഇലക്ട്രൽ ലിറ്ററസി ക്ലബ്ബും സംയുക്തമായാണ് കളക്ടറുടെ കത്തുമായി ഊരുകളിലെത്തിയത്. ഐടിഡി പ്രോജക്ട് ഓഫീസർ വി.കെ. സുരേഷ് കുമാർ, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയിനർ ടി സത്യൻ, അട്ടപ്പാടി ആർജിഎം കോളജ് കാമ്പസ് അംബാസിഡർ എസ് അനന്തു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രചരണം.