തെ​ര​ഞ്ഞെ​ടു​പ്പുചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ദ്യ​ഘ​ട്ട പോ​സ്റ്റ​ൽ വോ​ട്ടി​ംഗ് ഇ​ന്നുകൂ​ടി
Saturday, April 20, 2024 1:32 AM IST
പാലക്കാട് : തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി 18ന് ​ആ​രം​ഭി​ച്ച പോ​സ്റ്റ​ൽ വോ​ട്ടിംഗ് ആ​ദ്യ​ഘ​ട്ടം ഇ​ന്ന് അ​വ​സാ​നി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലെ അ​ത​ത് ട്രെ​യി​നിംഗ് സെ​ന്‍റ​റി​ലെ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​സ്റ്റ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ 21, 22, 23, 24 തി​യ​തി​ക​ളി​ലാ​യി പാ​ല​ക്കാ​ട് ബി​ഇഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​ജ്ജീ​ക​രി​ച്ച വ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് സെ​ന്‍റ​റി​ലാ​ണ് പോ​സ്റ്റ​ൽ വോ​ട്ടി​ംഗ് ന​ട​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 21, 22, 23, 24 തി​യ​തി​ക​ളി​ൽ ബിഇ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.

രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചുവ​രെ​യാ​ണ് പോ​സ്റ്റ​ൽ വോ​ട്ടിംഗ് ന​ട​ക്കു​ന്ന​ത്.