പ​ല്ല​ശന​യി​ൽ മ​ല​യ​ണ്ണാ​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു
Saturday, April 20, 2024 1:32 AM IST
പ​ല്ല​ശന: പ​ല്ലാ​വൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് മ​ല​യ​ണ്ണാ​ൻ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. ര​ണ്ടാ​ഴ്ച​യോ​ളം തു​ട​ർ​ച്ച​യാ​യി പ​ല്ലാ​വൂ​ർ തെ​ക്കും​പു​റം രാ​മ​ൻ​കു​ട്ടി, സേ​തു, അ​പ്പു, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ൽ ഇ​ള​നീ​ർ, മാ​ങ്ങ, ച​ക്ക എ​ന്നി​വ തി​ന്നു ന​ശി​പ്പി​ക്കു​ന്നു​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഈ ജീ​വി​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി കാ​ണു​ന്ന​തെ​ങ്കി​ലും പ​ക​ൽ​സ​മ​യ​ത്തും ഇ​ട​ക്കി​ടെ മ​ല​യ​ണ്ണാ​നെ കാ​ണു​ന്നു​ണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.