വി​ഷു​ത്ത​ലേ​ന്ന് നാ​ടെ​ങ്ങും വി​ല്പ​ന പൊ​ടിപാ​റിച്ച് പ​ട​ക്കവി​പ​ണി
Sunday, April 14, 2024 6:14 AM IST
പാ​ല​ക്കാ​ട്: വി​ഷുത്തലേ​ന്ന് നാ​ടെ​ങ്ങും പ​ട​ക്കവി​പ​ണി സ​ജീ​വം. ക​ട​ക​ൾ​ക്കുപു​റ​മെ വ​ഴി​യോ​ര​ങ്ങ​ളി​ലു​ള്ള പ​ട​ക്കവി​പ​ണി​യി​ൽ ന​ല്ല​ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. പ​ത്തു മു​ത​ൽ പ​തി​നാ​യി​രം രൂ​പ വ​രെ​യു​ള്ള പ​ട​ക്ക​ങ്ങ​ളാ​ണ് വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ചി​ല പ​ട​ക്ക​ങ്ങ​ളു​ടെ പേ​ര് ചൈ​ന​ക്കാ​ണെ​ങ്കി​ലും എ​ല്ലാ ഇ​ന​ങ്ങ​ളും ശി​വ​കാ​ശി​യി​ലാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. 300 മു​ത​ൽ 3600 രൂ​പ വ​രെ​യാ​ണ്് വില. ക​ന്പി​ത്തി​രി, മ​ത്താ​പ്പ്, പൂ​വ്, വി​ഷ്ണു​ച​ക്രം, റോ​ക്ക​റ്റ്, ഗു​ണ്ടു​ക​ൾ, ആ​കാ​ശ​ത്ത് ക​റ​ങ്ങി​ത്തി​രി​ഞ്ഞ്പൊ​ട്ടു​ന്ന ഡ്രോ​ണ്‍,ഹെ​ലി​കോ​പ്റ്റ​ർ തു​ട​ങ്ങി​യ പ​ല ഇ​ന​ങ്ങ​ളും ഇ​ത്ത​വ​ണ വി​പ​ണി​യി​ലെ താ​ര​ങ്ങ​ളാ​യി.

60 രൂ​പ മു​ത​ൽ 700 രൂ​പ വ​രെ​യു​ള്ള​ ഫ്ള​വ​ർ പോ​ട്ടു​ക​ൾ​ക്കും ഡി​മാ​ൻ​ഡു​ണ്ട്. ശ​ബ്ദു​മു​ള്ള​വ​യി​ൽ മാ​ല​പ്പ​ട​ക്ക​ത്തി​നാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ള​മാ​ല എ​ന്ന് പേ​രു​ള്ള അ​ഞ്ചെ​ണ്ണ​മു​ള്ള ഒ​രു കെ​ട്ടി​ന് 250 മു​ത​ൽ 300 രൂ​പ വ​രെ​യാ​ണ് വി​ല.
ഉ​ത്സ​വ​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന സ്കൈ ഷോ​ട്ടു​ക​ൾ​ക്ക് 150 മു​ത​ൽ 200 രൂ​പ​ വ​രെ വി​ല​യു​ണ്ട്. ഇ​ന്ധ​ന വി​ല​യും അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല വ​ർ​ധ​ന​ക്കൊ​പ്പം പ​ട​ക്ക​വി​പ​ണി​യി​ലും വി​ല വ​ർ​ധ​ന ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ വ​ർ​ഷ​ത്തെ​ക്കാ​ൾ എ​ല്ലാ ഐ​റ്റ​ങ്ങ​ൾ​ക്കും 10-30 ശ​ത​മാ​ന​ത്തോ​ളം വി​ല വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. പ​ല​ത​രം വ​ർ​ണ​ങ്ങ​ൾ വി​ട​ർ​ത്തു​ന്ന ഷോ​ട്ടു​ക​ൾ, വി​വി​ധ​ വ​ർ​ണ​ങ്ങ​ൾ വി​ത​റു​ന്ന 50 ൽപ​രം മോ​ഡ​ൽ ക​ന്പി​ത്തി​രി​ക​ൾ, വ​ർ​ണ​ങ്ങ​ൾ​ക്കൊ​പ്പം ശ​ബ്ദ​ങ്ങ​ളു​മു​ള്ള​ ലാ​ത്തി​രി, പൂ​ത്തി​രി​ക​ൾ​ക്ക് 50 മു​ത​ൽ 250 രൂ​പ വ​രെ​യു​ണ്ട്്.​ പൊ​തു​വെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ വി​ല​യാ​ണ് ഇ​ത്ത​വ​ണ​യു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

മി​ക്ക​തും ഹ​രി​ത പ​ട​ക്ക​ങ്ങ​ളാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഇ​വ​യ്ക്കു പു​ക​യു​ണ്ടാ​കി​ല്ല, മാ​ത്ര​മ​ല്ല​ രാ​സ​വ​സ്തു​ക്ക​ൾ​ താ​ര​ത​മ്യേ​ന കു​റ​വാ​യ​തി​നാ​ൽ അ​ന്ത​രീ​ക്ഷ മ​ലിനീ​ക​ര​ണത്തോ​തും കു​റ​വാ​യി​രി​ക്കും. ഇ​ന്ധ​ന വി​ല​യും അ​വ​ശ്യവ​സ്തു​ക്ക​ളു​ടെ വി​ല വ​ർ​ധ​നയ്​ക്കൊ​പ്പം പ​ട​ക്ക​വി​പ​ണി​യി​ലും വി​ലവ​ർ​ധ​ന ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെക്കാ​ൾ എ​ല്ലാ ഐ​റ്റ​ങ്ങ​ൾ​ക്കും 10-30 ശ​ത​മാ​ന​ത്തോ​ളം വി​ലവ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.