സ്കൂട്ടറിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1416069
Friday, April 12, 2024 11:11 PM IST
വടക്കഞ്ചേരി: സ്കൂട്ടറിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വടക്കഞ്ചേരി ചല്ലിതറയിൽ നാരായണൻ ഭാര്യ സിന്ധു (58) ആണ് മരിച്ചത്.
കഴിഞ്ഞ നാലിന് പ്രഭാത സവാരിക്കിടെ ആയക്കാട് സ്കൂളിനു സമീപത്തു വച്ചാണ് സ്കൂട്ടർ ഇടിച്ചത്. തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: സജിത, സന്തോഷ്കുമാർ, സജുമോൻ. മരുമക്കൾ: രവികുമാർ, രജിത.