40 ഡിഗ്രിക്കു മുകളിൽതന്നെ
1415898
Friday, April 12, 2024 1:30 AM IST
പാലക്കാട്: കനത്ത ചൂടിൽ ജില്ല വെന്തുരുകുന്പോൾ തുടർച്ചയായ ദിവസങ്ങളിൽ രേഖപ്പെടുത്തുന്ന ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽതന്നെ. ഇന്നലെ എരിമയൂരിൽ താപനില 44.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഉച്ചയ്ക്ക് 3.15നാണ് ഇതു രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കാഞ്ഞിരപ്പുഴയിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 45 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ റിക്കാർഡ് ചൂടാണ് ബുധനാഴ്ച മലയോരഗ്രാമത്തിൽ അനുഭവപ്പെട്ടത്. രാവിലെ 11മുതൽ വൈകുന്നേരം മൂന്നുവരെ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നതെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരണമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.