സിദ്ധാർഥിന്റെ മരണം: പുതുശേരി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
1397295
Monday, March 4, 2024 1:12 AM IST
പാലക്കാട്: പൂക്കോട് വെറ്ററിനറി സർവകലാശാല കാന്പസിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിനു കാരണക്കാരയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പുതുശ്ശേരി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണൻ ഉദ്ഘാനം ചെയ്തു.
പുതുശ്ശേരി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി കളത്തിൽ കൃഷ്ണൻകുട്ടി, മഹിള കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.വി. പുണ്യ കുമാരി, മണ്ഡലം പ്രസിഡന്റുമാരായ ഡി. രമേശൻ, പാലാഴി ഉദയകുമാർ, ഷൈജു സത്യൻ, ഭാസ്ക്കരൻ മാഷ്, ദളിത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സ്വാമിനാഥൻ, യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ. ശ്രീകുമാർ, ജില്ലാ സെക്രട്ടറി രതീഷ് പുതുശ്ശേരി, വേലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.