പ്ലസ് വൺ പരീക്ഷ നാലിനും, പത്താംക്ലാസ് 26നും തുടങ്ങും
1396747
Saturday, March 2, 2024 1:50 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ പത്ത്, പ്ലസ് വൺ, പ്ലസ്ടു പൊതുപരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പ്ലസ്ടു പൊതുപരീക്ഷ ഇന്നലെ തുടങ്ങി. പ്ലസ് വൺ പരീക്ഷ നാലിനു തുടങ്ങും.
പത്താംക്ലാസ് പരീക്ഷ 26 മുതൽ ഏപ്രിൽ എട്ടുവരെ നടക്കും. കോയന്പത്തൂർ ജില്ലയിൽ കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും 363 സ്കൂളുകളിൽ നിന്നായി 33,659 കുട്ടികളാണ് പ്ലസ്ടു പൊതുപരീക്ഷ എഴുതുന്നത്.
പ്ലസ് വൺ പൊതുപരീക്ഷ എഴുതുന്നത് കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെ 363 സ്കൂളുകളിൽ നിന്നായി 35,975 കുട്ടികൾ.
കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും 523 സ്കൂളുകളിൽ നിന്നായി 41,563 കുട്ടികളാണ് പത്താം ക്ലാസ് പൊതുപരീക്ഷ എഴുതുക.
കോയമ്പത്തൂരിൽ 89 പരീക്ഷാ കേന്ദ്രങ്ങളും പൊള്ളാച്ചിയിൽ 37 പരീക്ഷാകേന്ദ്രങ്ങളും പ്ലസ്ടു പൊതുപരീക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് കോയമ്പത്തൂരിൽ 89 പരീക്ഷാ കേന്ദ്രങ്ങളും പൊള്ളാച്ചിയിൽ 37 പരീക്ഷാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. കോയമ്പത്തൂരിൽ 107 പരീക്ഷാകേന്ദ്രങ്ങളും പൊള്ളാച്ചിയിൽ 50 പരീക്ഷാകേന്ദ്രങ്ങളും പത്താംക്ലാസ് പരീക്ഷയ്ക്കായി സജ്ജമാക്കി.