ഗുണഭോക്തൃ സംഗമവും വീടിന്റെ താക്കോല്‍ദാനവും
1396392
Thursday, February 29, 2024 6:48 AM IST
വടക്കഞ്ചേരി : ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമവും അതിദരിദ്രര്‍ക്കുള്ള വീടിന്റെ താക്കോല്‍ദാനവും നടന്നു. പഞ്ചായത്തില്‍ ജനറല്‍ വിഭാഗത്തില്‍ 13 വീടുകളും അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട രണ്ട് വീടുകളുമാണ് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവില്‍ പൂര്‍ത്തിയായത്. ഇവര്‍ക്കുള്ള താക്കോല്‍ദാനം നിര്‍വഹിച്ചു. 82 ലൈഫ് ഗുണഭോക്താക്കള്‍ സംഗമത്തില്‍ പങ്കെടുത്തു.
പഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എസ് സി വിഭാഗം 71, ജനറല്‍ 52, അതിദരിദ്രര്‍ അഞ്ച് വീതം ഗുണഭോക്താക്കളാണ് ലൈഫ് ഭവന പദ്ധതി പ്രകാരം കരാറിലേര്‍പ്പെട്ടത്. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ ഹുസനാര്‍ അധ്യക്ഷനായി. വിഇഒ ബി. നിസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.