ഈറോഡ് കാർമൽ സ്കൂളിൽ വിദ്യാർഥികളെ ആദരിച്ചു
1396384
Thursday, February 29, 2024 6:48 AM IST
ഈറോഡ്: കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി ഭാരതീയ ഗുരുകുല പ്രവർത്തന രീതിയിൽ ‘സമാവർത്തനം 2024’ സംഘടിപ്പിച്ചു.
പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥി പ്രതിനിധികളും പങ്കെടുത്തു. സ്കൂൾ മാനേജർ ഫാ. തോമസ് ചീരൻ സിഎംഐ പ്രിൻസിപ്പൽ ഫാ.ആൻസൺ പാണേങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ ഫാ.പ്രഭാത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 14 വർഷം സ്കൂൾ ജീവിതം പൂർത്തിയാക്കിയ വിദ്യാർഥികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ച് മികച്ച പ്രതികരണം ലഭിച്ചു.