റെസിപ്പി ബുക്ക് ‘സ്വാദ് ‘ പ്രകാശനം ചെയ്തു
1395843
Tuesday, February 27, 2024 6:10 AM IST
കൊഴിഞ്ഞാമ്പാറ : കോഴിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്്കൂൾ എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ റെസിപ്പി ബുക്കായ ‘സ്വാദ്’ വിദ്യാഭ്യാസ വകപ്പ് മന്ത്രി ശിവൻകുട്ടി പ്രകാശനം ചെയ്തു.
എൻഎസ്എസ് മധ്യമേഖലയ്ക്കു വേണ്ടി തമിഴ് വിഭവങ്ങൾ ഉൾപ്പെട്ട 101 മില്ലറ്റ് വിഭവങ്ങളുടേതാണ് ബുക്ക്.
എട്ടോളം മില്ലറ്റ് മേളകൾ നടത്തിയതിൽ നിന്നും തിരഞ്ഞെടുത്ത വിഭവങ്ങളും കുട്ടികൾ ശേഖരിച്ച വിഭവങ്ങളും ഉൾച്ചേർത്താണ് റസീപ്പ് ബുക്കിന്റെ ഉള്ളടക്കം. തിരുവനന്തപുരത്ത് വെച്ചാണ് പ്രകാശന ചടങ്ങ് നടന്നത്.