വണ്ടിത്താവളം നാൽക്കവല റോഡ് നവീകരണം ഇനി എപ്പോൾ ?
1395627
Monday, February 26, 2024 1:20 AM IST
വണ്ടിത്താവളം : ടൗൺ നാൽക്കവല പാതയുടെ വടക്കുഭാഗം തകർന്ന് ഗർത്തമുണ്ടായിരിക്കുന്നത് വാഹന സഞ്ചാരം അപകടക്കെണിയിലായിരിക്കുകയാണ്.
സ്കൂൾ ഗ്രൗണ്ടിൽ നിന്നും കയറി വരുന്ന ഇരുപക്രവാഹനങ്ങൾ പ്രധാന പാതയിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലെത്തി അരികിലേക്ക് വെട്ടിത്തിരിക്കുമ്പോഴാണ് ഗർത്തിലിറങ്ങി വീഴുന്നത്. വാഹന തിരക്കേറിയ വൈകുന്നേര സമയങ്ങളിൽ കാൽനടയാത്രികരും ഗർത്തത്തിൽ കാൽ വഴുതി വീഴാറുണ്ട്.
ഈ സ്ഥല ത്ത് വാഹന അപകടങ്ങളിൽ രണ്ടു വയോധികർ മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട് . ആറു മാസം മുൻപാണ് 50 ലക്ഷത്തിൽ കൂടുതൽ ചിലവഴിച്ച് ടൗണിൽ നാൽക്കവല അഴുക്ക് ചാൽ മറ്റും നടപ്പാതയും നവീകരിച്ചത്.
ഈ സ്ഥലത്താണ് അപകട ഗർത്തമുണ്ടായിരിക്കുന്നത്. ഇതുമൂലം വ്യാപാരസ്ഥാപന ങ്ങളിലെത്തുന്നവർക്ക് ഇരുചക്രവാഹന ങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യ മാണുള്ളത്. തത്തമംഗലം - പൊള്ളാ ച്ചി പ്രധാന പാതയെന്നതിനാൽ ഇടതടവില്ലാതെ ചരക്ക് - മറ്റും വിനോദ സഞ്ചാര വാഹനങ്ങൾ സഞ്ചരി ക്കുന്നുമുണ്ട്. അടിയന്തരമായി റോഡരികിലെ ഗർത്തം ശരിപ്പെടുത്തണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.