തേ​ങ്കു​റിശി​യി​ൽ ആ​ധു​നി​ക വാ​ത​കശ്മ​ശാ​നം തു​റ​ന്നു
Monday, February 26, 2024 1:20 AM IST
പാലക്കാട് : തേ​ങ്കു​റി​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ ന​വീ​ക​രി​ച്ച വാ​ത​കശ്മ​ശാ​നം കെ.​ഡി. പ്ര​സേ​ന​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൽ.​എ​സ്.​ജി.​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​സ്. ബീ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

നി​ല​വി​ലെ വാ​ത​കശ്മ​ശാ​ന​ത്തോ​ട​നു​ബ​ന്ധ​മാ​യി 45 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​ണ് ശ്മ​ശാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം ര​ണ്ട് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​ർ​ണ​മ​ണി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ശ്രീ​കു​മാ​ർ, ആ​ർ. സ​ജി​നി, സ​ജി​ഷ, വാ​ർ​ഡം​ഗം കെ. ​ഉ​ഷ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​കി​ഷോ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.