'ഉ​ന്ന​തി' പദ്ധതിക്ക് ഒ​രു വയസ്
Monday, February 26, 2024 1:20 AM IST
അ​ഗ​ളി:​ അ​ട്ട​പ്പാ​ടി​യി​ൽ വി​ദ്യാ​ഭ്യാ​സവി​പ്ല​വ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ ഉ​ന്ന​തി ഒ​ന്നാംവ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്നു. സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പി​ന്നാക്കാ​വ​സ്ഥ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ മാ​റ്റം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി രൂ​പീ​ക​രി​ച്ച​ത്. 2023 ജൂ​ലൈ 15ന് ​പ​ട്ടി​കക്ഷേ​മ വി​ക​സ​ന മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​ദ്ധ​തി 49 പ്രവൃത്തിദി​ന​ങ്ങ​ൾ പി​ന്നി​ട്ടാ​ണ് വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​നഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഷോ​ള​യൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി ഈ ​വ​ർ​ഷം അ​ഗ​ളി - പു​തൂ​ർ ഗവ. സ്കൂ​ളു​ക​ളി​ലേ​ക്കുകൂ​ടി വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 267 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യിയുള്ളത്. അ​വ​ധി​ക്കാ​ല സ​ഹ​വാ​സ ക്യാ​മ്പു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ സ​ന്ദ​ർ​ശ​നം, എ​ന്നി​വ​യും പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കി. കോ​ഴ്സ് കോ-ഓ​ർ​ഡി​നേ​റ്റ​ർ സു​ക​ന്യ, കി​ല ഡ​യ​റ​ക്ട​ർ ജോ​യ് ഇ​ള​മ​ൺ, കോ-ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.കെ. ഗോ​പി, പ്ര​താ​പ​ൻ, ജി.രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.