ഇലക്ട്രിസിറ്റി വർക്കർമാരുടെ പ്രൊമോഷൻ ഉടൻ നടപ്പിലാക്കണം : ഐഎൻടിയുസി
1395383
Sunday, February 25, 2024 6:29 AM IST
പാലക്കാട് : തടഞ്ഞു വച്ചിരിക്കുന്ന ഇലക്ട്രിസിറ്റി വർക്കർമാരുടെ പ്രൊമോഷൻ ഉടൻ നടപ്പിലാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ പാലക്കാട് ഡിവിഷൻ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് ഹരിദാസൻ അധ്യക്ഷനായി. സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന നേതാക്കളായ കാജാ, കെ.കെ. സുരേന്ദ്രൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ഷണ്മുഖൻ, ജില്ല സെക്രട്ടറി ഷമീം നാട്യമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.