വന്യജീവി ആക്രമണം: മുണ്ടൂരിൽ കിഫയുടെ പ്രതിഷേധം
1394811
Friday, February 23, 2024 1:20 AM IST
പാലക്കാട്: കേരളത്തിൽ വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങളിൽ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകളിലും വയനാട്ടിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ചും കിഫ മലന്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടൂരിൽ പ്രതിഷേധ ജാഥയും യോഗവും നടത്തി.
യോഗത്തിൽ നിയോജകമണ്ഡലം ഭാരവാഹികളായ സിജോ മാത്യു, ഷാജു ജോണ്, കൃഷ്ണൻകുട്ടി, സതീഷ്, മജോയ്, ഒ.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.