ഭാര്യ മരിച്ചതിന്റെ മൂന്നാം നാൾ ഭർത്താവും മരിച്ചു
1394791
Friday, February 23, 2024 12:17 AM IST
ഒറ്റപ്പാലം: ഭാര്യ മരിച്ചതിന്റെ മൂന്നാം നാൾ ഭർത്താവും മരിച്ചു. പാലപ്പുറം ഏറന്നൂർ മനക്കൽ അഡ്വ. ഇ.എം.സി.എൻ. നമ്പൂതിരിപ്പാട് (94) ആണ് ഇന്നലെ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി അന്തർജനം ഇക്കഴിഞ്ഞ ഇരുപതിനാണ് മരിച്ചത്.
ചിനക്കത്തൂർ ഭഗവതി ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങളുടെ ഊരായിമക്കാരനാണ് ഇന്നലെ അന്തരിച്ച ഇഎംസിഎൻ നമ്പൂതിരിപ്പാട്. 55 വർഷക്കാലം പട്ടാമ്പി കോടതിയിൽ അഭിഭാഷകനായിരുന്നു. മക്കൾ: ശ്രീദേവി, നാരായണൻ, ഭവത്രാൻ, സാവിത്രി, ദേവദാസ്, ശങ്കരനാരായണൻ, ശ്രീനിവാസൻ, മരുമക്കൾ: ശിവരാമൻ, ശാന്ത, സാവിത്രി, ഷീജ, നിഷ, സീമ, ഭവത്രാധൻ.