ഉന്നതവിദ്യാഭ്യാസ ഫെയറിൽ മികച്ച പങ്കാളിത്തം
1394638
Thursday, February 22, 2024 1:49 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറും വിമൻസ് ഹയർ എജ്യുക്കേഷനും അമേരിക്കൻ സർവകലാശാലകളും സംയുക്തമായി സംഘടിപ്പിച്ച അഡ്വാൻസ്ഡ് റിസർച്ച് എജ്യുക്കേഷൻ ഫെയറിൽ പതിനഞ്ചിലധികം അമേരിക്കൻ സർവകലാശാലകൾ പങ്കെടുത്തു.
അവിനാശിലിംഗം കോളേജ് ഓഫ് ഇക്കണോമിക്സ് ആൻഡ് വിമൻസ് ഹയർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഇന്നലെ അവിനാശിലിംഗം യൂണിവേഴ്സിറ്റി കാമ്പസിലാണ് ഏകദിന അമേരിക്കൻ എജ്യുക്കേഷൻ ഫെയർ നടന്നത്. ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് വരുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം മാത്രം പത്തുലക്ഷം വിസകൾ അനുവദിച്ചിട്ടുണ്ടെന്നും വിദേശ സർവകലാശാല പ്രതിനിധി പറഞ്ഞു.