തേങ്കുറിശിയിൽ വഴിവിളക്കുകൾ സൗരോർജമാക്കുന്ന പദ്ധതിക്കു തുടക്കം
1394197
Tuesday, February 20, 2024 6:56 AM IST
പാലക്കാട് : തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിൽ വഴിവിളക്കുകൾ സൗരോർജമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകളിലാണ് പദ്ധതി ആരംഭിച്ചത്. പിസിഎം മോട്ടോഴ്സ് സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിച്ചത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റിൽ സന്പൂർണ സൗരോർജ വഴിവിളക്കുകൾ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരും പദ്ധതിയുടെ ഭാഗമാകും.
സൗരോർജ വഴിവിളക്ക് സ്ഥാപിക്കലിന്റെ ഉദ്ഘാടനം കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ഭാർഗവൻ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് കെ. സ്വർണമണി, വാർഡ് അംഗങ്ങളായ ഓമന, ഉഷ, സെക്രട്ടറി കെ.കിഷോർ, ഹെഡ് ക്ലാർക്ക് ഷാജി, പി.സി.എം മോട്ടോഴ്സ് ഉടമ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.