പട്ടാമ്പി നഗരസഭ വികസന സെമിനാർ
1394192
Tuesday, February 20, 2024 6:56 AM IST
ഷൊർണൂർ: പട്ടാമ്പി നഗരസഭ വികസന സെമിനാർ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.പി. ഷാജി അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ മികവു തെളിയിച്ചവരെ ആദരിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.വിജയകുമാർ, കെ.ടി റുക്കിയ, എൻ.രാജൻ മാസ്റ്റർ, പി.കെ. കവിത, ആനന്ദവല്ലി, കൗൺസിലർമാരായ കെ.ആർ നാരായണസ്വാമി, സി.എ. സാജിത്ത്, എ.സുരേഷ്, കെ.ടി. ഹമീദ്, കെ.മോഹൻ, കെ.ബഷീർ, എം.ശ്രീനിവാസൻ, പി.കെ.മഹേഷ്, സി.സംഗീത, കെ.സി ദീപ, പി.ഷബ്ന, സജ്ന ഫൈസൽ ബാബു, സി.എ.റാസി, സെയ്തലവി വടക്കേതിൽ, അർഷ അശോകൻ, പ്രമീള, കെ.റസ്ന, മുഹമ്മദ് മുസ്തഫ, റഷീദ മുഹമ്മദ്കുട്ടി, ലബീബ, നഗരസഭ സെക്രട്ടറി ബെസി സെബാസ്റ്റ്യൻ, സൂപ്രണ്ട് കെ.എം ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.