ഹരിതസന്ദേശം പകർന്ന് തണൽ പരിസ്ഥിതി കൂട്ടായ്മ
1377233
Sunday, December 10, 2023 2:15 AM IST
പാലക്കാട്: ജില്ലാ കലോത്സവ വേദിയിൽ ഹരിത സന്ദേശം പകർന്ന് തൂത തണൽ പരിസ്ഥിതി കൂട്ടായ്മ. കലാരംഗത്ത് മികവ് പുലർത്താം, ഭൂമിക്കായൊരു തൈ നടാം സന്ദേശ പ്രചാരണാർഥം കലോത്സവ വിജയികൾക്ക് പരിസ്ഥിതി കൂട്ടായ്മ വൃക്ഷത്തൈ സമ്മാനമായി നൽകി.
കണിക്കൊന്ന, നെല്ലി, അശോകം, പേര, ഇലഞ്ഞി, റംബുട്ടാൻ, അരിനെല്ലി, ചാന്പ, മുട്ടപ്പഴം തുടങ്ങിയ വ്യത്യസ്തങ്ങളായ തൈകളാണ് വിജയ വൃക്ഷമായി നൽകിയത്. ട്രോഫി കമ്മിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി.
തണൽ പരിസ്ഥിതി കൂട്ടായ്മ കണ്‍വീനർ എൻ. അച്യുതാനന്ദൻ, ട്രോഫി കമ്മിറ്റി കണ്‍വീനർ ധീര പി. ദേവസ്യ, വിമൽ ജോസഫ്, പി.ഭാസ്കരൻ, എ. മുഹമ്മദ് നൗഫൽ, എം. ഉമർഷാഫി, എം. അഭിലാഷ് നേതൃത്വം നൽകി.