ധോണി ലീഡ് കോളജിൽ ഭിന്നശേഷിദിനാചരണം നടത്തി
1376664
Friday, December 8, 2023 1:35 AM IST
പാലക്കാട്: ഭിന്നശേഷി വ്യക്തികൾക്ക് മികച്ചതും മനോഹരവുമായ ഒരു ലോകം പടുത്തുയർത്തുവാൻ ഒരുമിച്ച് പ്രവർത്തിക്കുക എന്ന പ്രമേയം മുൻനിർത്തി അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭിന്നശേഷി സന്നദ്ധ സംഘടനകൾ, ഭിന്നശേഷി സ്ഥാപനങ്ങൾ ലീഡ് കോളജ് എന്നിവരുടെ സഹകരണത്തോടെ ഉണർവ് 2023 എന്ന പേരിൽ ഭിന്നശേഷി ദിനാചരണം നടത്തി.
ധോണിയിലെ ലീഡ് കോളജിൽ ദിനാചരണം എഡിഎം മണികണ്ഠൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്ന സമഗ്ര പദ്ധതിയുടെ ഉദ്ഘാടനവും, സോഷ്യൽ സെക്യൂരിറ്റി മിഷൻ ഒരുക്കിയ യുഡിഐ ഡി ഹെൽപ് ഡെസ്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹെൽപ്പ് ഡെസ്ക്, ഭിന്നശേഷിക്കാർക്കായുള്ള ലോക്കൽ ലെവൽ കമ്മിറ്റി ഹെൽപ്പ് ഡസ്ക് തുടങ്ങിയവയുടെ ഉദ്ഘാടനവും എഡിഎം നിർവഹിച്ചു.
കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ മെഡലുകൾ നൽകി. സമാപന സമ്മേളനം എ. പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു,