പാലക്കാട്: കാ​രി​ത്താ​സ് ഇ​ന്ത്യ, കെ​സി​ബി​സി, കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പീ​പ്പി​ൾ​സ് സ​ർ​വീസ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ന​ട​പ്പി​ലാ​ക്കു​ന്ന ‘സ​ജീ​വം’ ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മം​ഗ​ലംഡാം ​ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ബോ​ധ​വ​ത്കര​ണ ക്യാ​ന്പി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കാ​ർ​ഡി​യോ ആൻഡ് വാ​സ്കു​ല​ർ ഹെ​ൽ​ത്ത് സീ​നി​യ​ർ ട്രീ​റ്റ്മെ​ന്‍റ് തൃ​ശൂർ ഘ​ട​കം സൂ​പ്പ​ർ​വൈ​സ​ർ ഷി​ന്‍റോ ജെ​യിം​സ് ന​യി​ച്ചു. പിഎ​സ്എ​സ്പി. ​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ് കോ​യി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ സ്വാ​ഗ​തവും അ​മൃ​ത ന​ന്ദിയും പറഞ്ഞു. ച​ട​ങ്ങി​ൽ ല​ഹ​രി വി​രു​ദ്ധ കാന്പ​സാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള മെ​മ​ന്‍റോ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി. സ​ജീ​വം പ്രോ​ജ​ക്ട് കോ​-ഓർ​ഡി​നേ​റ്റ​റും മ​റ്റു അ​ധ്യാ​പ​ക​രും സി​സ്റ്റേ​ഴ്സും ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.