വിരമിച്ച സീനിയർ മാനേജർക്ക് യാത്രയയപ്പ് നല്കി
1375442
Sunday, December 3, 2023 5:12 AM IST
ഒറ്റപ്പാലം: അർബൻ ബാങ്കിൽ നിന്ന് വിരമിച്ച സീനിയർ മാനേജർ കെ.പി.മുരളീധരന് ബാങ്കിൽ യാത്രയയപ്പ് നൽകി. ഒറ്റപ്പാലം അർബൻ ബാങ്ക് ഹാളിൽ നടന്ന യാത്രയയപ്പ് യോഗം ഒറ്റപ്പാലം മുൻസിപ്പൽ ചെയർപേഴ്സൺ കെ. ജാനകീദേവി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ പി.എം. ദേവദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ അധ്യക്ഷത വഹിച്ചു.
ബാങ്ക് ജനറൽ മാനേജർ ടി.പി. സ്യമന്തകം ബാങ്ക് ഡയറക്ടർമാരായ അഡ്വ.വി.കെ.ഹരിദാസ്, എം.പി. ഉണ്ണികൃഷ്ണൻ, ബാങ്ക് സി.ഇ.ഒ. കെ.പി.ശങ്കരനാരായണൻ, കെ.കരുണാകരൻ, എസ്.രാമദാസ്, സി.എസ്.ബിന്ദു, എൻ.പി.ഹരി, മെയിൻ ബ്രാഞ്ച് മാനേജർ എസ്.സഞ്ജീവ്, പി.രമേഷ്, എം.ഗോപാലകൃഷ്ണൻ, എം.എസ്.ഭുവനേശ്വരി, സുനിൽ.ടി, കെ.എസ്.മോഹനകൃഷ്ണൻ, പി.എം.ഗോപാലൻ, പി.രവീന്ദ്രൻ, പങ്കജം.എസ്, മഞ്ജു കെ.പി. കെ.പി.മുരളീധരൻ പ്രസംഗിച്ചു.