കോൺഗ്രസ് പുതുക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചുമതലയേറ്റു
1375440
Sunday, December 3, 2023 5:12 AM IST
വടക്കഞ്ചേരി: കോൺഗ്രസ് പുതുക്കോട് മണ്ഡലം പ്രസിഡന്റായി ഗ്രാമപഞ്ചായത്ത് അംഗവും പാർലമെന്ററി പാർട്ടി ലീഡറുമായ കെ. ഉദയൻ ചുമതലയേറ്റു. പുതുക്കോട് അഞ്ചുമുറി കെസി പാലസിൽ നടന്ന യോഗത്തിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.തങ്കപ്പൻ, ഉദയനെ
ത്രിവർണ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി ബാബുരാജ്, കെപിസിസി മെന്പർ സി.പ്രകാശൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എം. ദിലീപ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എം. ഫൈബിൻ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ മനോജ് കാളമ്പത്ത്, കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡന്റ് സി. മാധവൻകുട്ടി, ബ്ലോക്ക് ഭാരവാഹികളായ പി.എ. ഇസ്മായിൽ, എം.കൃഷ്ണദാസ്, കെ.രാധാകൃഷ്ണൻ, എ.കെ. രാധാകൃഷ്ണൻ,
കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ പി.പി. കൃഷ്ണൻ, പി.എസ്. മീരാൻ ഷാ മാസ്റ്റർ, എസ്.വിനോദ്, സി.എം. അബ്ദുറഹ്മാൻ, എം.എ. മൊയ്തീൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.എം. ഹാരിഷ്, മഹിള കോൺഗ്രസ് പ്രസിഡന്റ് ഭാഗ്യലക്ഷ്മി, പഞ്ചായത്തംഗം സുഹറ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.