ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ച സംഘത്തിൽ ഒറ്റപ്പാലം സ്വദേശിയും
1374842
Friday, December 1, 2023 1:36 AM IST
ഒറ്റപ്പാലം: രാജ്യം ഉറ്റുനോക്കിയ ഉത്തരകാശി സിൽക്യാര ദന്തൽ ഗാവ് രക്ഷാദൗത്യത്തിൽ ഒറ്റപ്പാലം സ്വദേശിയും.
ഉത്തരാഖണ്ഡ് സിൽക്യാര തുരങ്കത്തിൽ 17 ദിവസം കുടുങ്ങിയ 41 പേരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ ആർമിയുടെ ദൗത്യ സംഘത്തിലാണ് വാണിയംകുളം കൂനത്തറ കവളപ്പാറ സജിതും ഉൾപ്പെട്ടിരുന്നത്.
രാജ്യത്തിനുവേണ്ടി നിർണായകമായ ദൗത്യമാണ് ശ്രീജിത്തടക്കമുള്ളവർ ഏറ്റെടുത്തിരുന്നത്.
രക്ഷാപ്രവർത്തനത്തിന് ഇന്റർനാഷണൽ ടണലിംഗ് വിദഗ്ധനായ ഓസ്ട്രേലിയയിലെ അർനോൾഡ് ഡിക്സടക്കമുള്ളവരും എത്തിയിരുന്നു.
വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവർത്തനമാണ് അവിടെ നടന്നത്. ഭഗീരഥ പ്രയ്നത്തിനൊടുവിൽ 41 തൊഴിലാളികളെയും തിരിച്ച് ജീവിതത്തിലേയ്ക്കെത്തിച്ചതിൽ സജിത്തും തന്റേതായ ദൗത്യം വഹിച്ചപ്പോൾ ചരിത്രത്തിൽ ഒറ്റപ്പാലത്തിന്റെ കൂടി കൈ മുദ്ര ചാർത്തലായി. സൈന്യത്തിൽ ചേരുകയെന്നത് ചെറുപ്രായത്തിൽ തന്നെ സജിത്തിന്റെ മോഹമായിരുന്നു. അങ്ങിനെയാണ് ആർമിയിലെത്തിപ്പെട്ടത്.
കവളപ്പാറ ആരിയൻ കാവിന് സമീപം ഹോട്ടലും പന്തൽ വർക്സും നടത്തി വരുന്ന സൂര്യൻ- ബേബി ദമ്പതികളുടെ മകനാണ് സജിത്.