നൂറുവയസ് കഴിഞ്ഞ വോട്ടർമാരെ ആദരിച്ചു
1339844
Monday, October 2, 2023 12:43 AM IST
പാലക്കാട്: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറുവയസ് കഴിഞ്ഞ വോട്ടർമാരെ ആദരിച്ചു.
പാലക്കാട് മണ്ഡലത്തിലെ വോട്ടറായ 103 വയസുള്ള വെണ്ണക്കര സ്വദേശി വിശ്വനാഥൻ നായർ, മലന്പുഴ നിയോജകമണ്ഡലത്തിലെ വോട്ടറായ 101 വയസ് കഴിഞ്ഞ തേനാരി സ്വദേശി ദണ്ഡപാണി എന്നിവരെയാണ് ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര പൊന്നാട അണിയിച്ചും ബഹുമാനപത്രം നൽകിയും ആദരിച്ചത്.
ഈ പ്രായത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി രാഷ്ട്രത്തിന്റെ വളർച്ചയ്ക്കും ജനാധിപത്യത്തിന്റെ ശാക്തീകരണത്തിനും രണ്ടുപേരും നൽകുന്ന സംഭാവനകളെ ജില്ലാ കളക്ടർ ആദരപൂർവ്വം സ്മരിച്ചു.
എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യുക എന്ന ശീലം ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന് രണ്ടുപേരും അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറിലായിരുന്നു പരിപാടി.