കനത്തമഴ: മംഗലം ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
1339086
Friday, September 29, 2023 12:27 AM IST
മംഗലംഡാം: കനത്തമഴ തുടരുന്നതിനാൽ മംഗലംഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. വൃഷ്ടി പ്രദേശത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് മംഗലംഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്ററാക്കി ഉയർത്തി. ബുധനാഴ്ച രണ്ട് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതമായിരുന്നു തുറന്നിരുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
77.88 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള മംഗലംഡാമിൽ നിലവിൽ 77.50 മീറ്റർ വെള്ളമാണുള്ളത്. ഇന്നലെ മംഗലംഡാം മലയോര മേഘലയിൽ ശക്തമായ മഴയാണ് പെയ്തത്.