പാഠം പഠിക്കാൻ പാടത്തേക്കിറങ്ങി ജിവിജിഎച്ച്എസ്എസ് വിദ്യാർഥിനികൾ
1338848
Thursday, September 28, 2023 12:11 AM IST
ചിറ്റൂർ: ഗവ വിക്ടോറിയ ഗേൾസ് ഹയർ സെക്കണ്ടറി എൻഎസ്എസ് വിദ്യാർഥികൾ പാഠം പഠിക്കാനായി പാടത്തേയ്ക്ക്.
റാഗി വിത്തുകൾ വിതച്ച് കൊണ്ടാണ് വിദ്യാർഥികൾ കൃഷിപാഠം ആരംഭിച്ചത്. അന്തർ ദേശീയ ചെറുധാന്യവർഷത്തോടനുബന്ധിച്ച് ചെറുധാന്യ കർഷകരെ പ്രോത്സാഹിപ്പിക്കാനായി എൻഎസ്എസ് സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രീ അന്ന പോഷൺ
മാഹ് .
ഇതിന്റെ ഭാഗമായാണ് സ്കൂൾ എൻഎസ്എസ് യൂണിറ്റ് റാഗി കൃഷി ആരംഭിച്ചത്. ഇതിലൂടെ ചെറു ധാന്യങ്ങളുടെ പ്രാധാന്യവും പോഷകാഹാരങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ലക്ഷ്യം. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത റാഗി വിത്തുകൾ വിതച്ച് കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ എൽ.സരോജ മേബൽ മുഖ്യാതിഥിയായി ഐസിഡിഎസ് സൂപ്പർ വൈസർ ടി.എസ്. ഹീര പാടശേഖര സമിതി സെക്രട്ടറി നടരാജൻ, പിടിഎ പ്രസിഡന്റ് അജിത്കുമാർ, പ്രിൻസിപ്പാൾ ടി.ഗിരി പ്രോഗ്രാം ഓഫീസർ ആർ.സുജിത.അധ്യാപകരായ കെ.സിന്ധു, എ.കെ. മഹേഷ്, എ.അജിത് കുമാർ, എ.ശോഭന തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.