അ​ഴി​മ​തി ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​തമെന്ന് അഡ്വ.വി. മുരുകദാസ്
Wednesday, September 27, 2023 1:33 AM IST
പാല​ക്കാ​ട്:​ മൂ​ല​ത്ത​റ റെഗുലേറ്റർ ​പു​ന​ർനി​ർ​മാ​ണ​ത്തി​ലെ കോ​ൺ​ഗ്ര​സ്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് അ​ഴി​മ​തി ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ജ​ന​താ​ദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. വി. മു​രു​ക​ദാ​സ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്ഥ​ലം എംഎ​ൽഎ ​കൂ​ടി​യാ​യ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻകു​ട്ടി സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. റെഗുലേറ്റർ ​പു​ന​ർ​നി​ർ​മാ​ണ വേ​ള​യി​ൽ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും മു​രു​ക​ദാ​സ് പ​റ​ഞ്ഞു. വി​ദ​ഗ്ദ സ​മി​തി 9 ത​വ​ണ നി​ർ​മാണ ഘ​ട്ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.

വി​ദ​ഗ്ദ സ​മി​തി​യു​ടെ നി​ർ​ദേശ പ്ര​കാ​രം പു​ന​ർ​നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഡാ​മി​ന്‍റെ നീ​ളം, വീ​തി, ഉ​യ​രം, എ​ന്നി​വ വ​ർ​ധിപ്പി​ച്ച​തു കൊ​ണ്ടാ​ണ് എ​സ്റ്റി​മേ​റ്റ് തു​ക വ​ർ​ധിച്ചത്. കെ. ​അ​ച്യുത​ൻ ഏഴു വ​ർ​ഷ​ത്തോ​ളം നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യി​ട്ടും മൂ​ല​ത്ത​റ പു​ന​ർനി​ർ​മിക്കാ​ൻ നട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ത​മി​ഴ്നാ​ടി​ന് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.​

കൃ​ഷി​ക്കും കു​ടി​വെ​ള​ള​ത്തി​നും ഉ​പ​കാ​ര​പ്പെ​ടു​ന്ന പ​ദ്ധ​തി​യെ ത​ക​ർ​ക്കാ​നാ​ണ് ആ​രോ​പ​ണം. ആ​ർ​ബി​സി ക​നാ​ൽ നി​ർ​മാണം, കൊ​ഴി​ഞ്ഞാ​മ്പാ​റ കോ​ളജി​നു​ള്ള സ്ഥ​ലം ഏറ്റെടു​പ്പ്, ത​ത്ത​മം​ഗ​ലം സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​വ​രാ​ണ് ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും മു​രു​ക​ദാ​സ് പറഞ്ഞു. കെ. ​ചെ​ന്താ​മ​ര​യും പത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.