സെന്റ് ജോണ്‍സ് സ്കൂളിൽ പ്രകൃതി അധിഷ്ഠിത വിദ്യാഭ്യാസം
1338410
Tuesday, September 26, 2023 1:03 AM IST
കോയന്പത്തൂർ : കോയന്പത്തൂർ വീരപാണ്ടി ഡിവിഷനിലെ സെന്റ് ജോണ്‍സ് സ്കൂൾ വിദ്യാർഥികൾക്ക് പ്രകൃതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നല്കി.
സ്കൂൾ വളപ്പിൽ പൂന്തോട്ടങ്ങൾ ഉണ്ടാക്കുകയും പച്ചക്കറികൾ, പഴങ്ങൾ, ഒൗഷധസസ്യങ്ങൾ എന്നിവയുടെ പരിപാലനവുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അരവിന്ദൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഭാസ്കർ സ്വാഗതം പറഞ്ഞു.
പൊതുജനങ്ങൾ തയ്യാറാക്കിയ വിവിധ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങൾ പ്രദർശിപ്പിച്ചു.