കഞ്ചിക്കോട്ട് വാഹനാപകടം: യുവാവ് മരിച്ചു
1336868
Wednesday, September 20, 2023 2:40 AM IST
വാളയാർ: ദേശീയ പാത കഞ്ചിക്കോട്ട് ഇന്നലെ പുലർച്ചെ ടൂറിസ്റ്റ് ബസ് ബൈക്കിനു പിന്നിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കഞ്ചിക്കോട് വടുകത്തറ സ്വദേശി അജിത്ത് (24) ആണ് മരിച്ചത്. കഞ്ചിക്കോട് സ്വദേശി നാഗരാജിനാണ് (33) പരിക്കേറ്റത്. ഇന്നലെ പുലർച്ചെ പുതുശേരി പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അപകടം.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതിരുന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. 20 മിനിറ്റിൽ കൂടുതൽ റോഡിൽ ചോരവാർന്നു കിടന്ന യുവാക്കളെ ഇതുവഴി കാറിലെത്തിയ യുവാക്കളുടെ സംഘം വാളയാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജിത്ത് മരിച്ചു.