സൂലൂർ കേരള സമാജത്തിന്റെ ഓണാഘോഷം
1336824
Wednesday, September 20, 2023 12:55 AM IST
കോയമ്പത്തൂർ: സൂലുർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം കലങ്കൽ റോഡിലുള്ള എസ്ആർഎസ് കല്യാണമണ്ഡപത്തിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് എ.സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം എഫ്സിഎംഎ സ്ഥാപക പ്രസിഡന്റ് സി.വി.സണ്ണി ഉദ്ഘാടനംചെയ്തു..
ജ്യോതി ഉൽക്കാ ശാസ്ത്രജ്ഞൻ ഡോ. അശ്വൻ ശേഖർ മുഖ്യാതിഥിയായി. എഫ്സിഎംഎ പ്രസിഡന്റ് എം.സി. ജോസഫ്, സിഎംഎസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, കെസിസി പ്രസിഡന്റ് കെ.രാമകൃഷ്ണൻ, സിങ്കനല്ലൂർ കേരള സമാജം പ്രസിഡന്റ് തോമസ് ചാക്കോമലിയൽ, സൂലൂർ കേരള സമാജം സെക്രട്ടറി. പി.സി.വേണുഗോപാൽ, ഓണാഘോഷ കമ്മറ്റി കൺവീനർ ജോട്ടി കുരിയൻ എന്നിവർ പ്രസംഗിച്ചു.
സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, പാലക്കാട് കൈതോല അവതരിപ്പിച്ച നാടൻ കലാമേള എന്നിവയുമുണ്ടായിരുന്നു.