പി. ബാലൻ നിർഭയ വ്യക്തിത്വത്തിനുടമ: വി.എം. സുധീരൻ
1301224
Friday, June 9, 2023 12:32 AM IST
പാലക്കാട്: നിർഭയ വ്യക്തിത്വത്തിനുടമയായിരുന്നു പി. ബാലനെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ.
നിയമസഭയ്ക്കകത്തും പുറത്തും മുഖം നോക്കാതെ തന്റെ നിലപാടുകൾ തുറന്നു പറയാനും നിലപാടുകളിൽ ഉറച്ചുനില്ക്കാനും ആർജവം കാണിച്ച രാഷ്ട്രീയ നേതാവായിരുന്നു പി. ബാലൻ.
രാഷ്ടീയത്തിലെ ലാഭനഷ്ട കണക്കുകളല്ല അദ്ദേഹത്തെ നയിച്ചത്. മറിച്ച് കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാവിയായിരുന്നു. ജില്ലാ കോണ്ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പി. ബാലൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ കോണ്ഗ്രസ് പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എംപി, മുതിർന്ന കോണ്ഗ്രസ് നേതാവ് മുൻ എംപി വി.എസ്. വിജയരാഘവൻ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, കെപിസിസി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, മുതിർന്ന കോണ്ഗ്രസ് നേതാവ് കെ.എ. ചന്ദ്രൻ, കെപിസിസി സെക്രട്ടറി പി.വി. രാജേഷ്, ബാലഗോപാൽ, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി കവിത മണികണ്ഠൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ.
ജില്ലാ കോണ്ഗ്രസ് ഭാരവാഹികൾ പ്ര്രസംഗിച്ചു. തോലന്നൂർ ശശിധരൻ സ്വാഗതവും സി. ബാലൻ നന്ദിയും പറഞ്ഞു.